Koodaranji

കുരിശിനെ അവഹേളിക്കുന്ന ചിത്രങ്ങൾ വൈറൽ; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ

കക്കാടംപൊയിൽ : കഴിഞ്ഞ ദിവസം ഒരുപറ്റം യുവാക്കളെത്തി കക്കാടംപോയിൽ കുരിശുമലയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിനെ അവഹേളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കേരളത്തിലോട്ടാകെയുള്ള ക്രൈസ്തവ വിശ്വാസികളുടെ വൻ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. സമീപ കാലത്തും ഇത്തരം പ്രവണതകൾ ആവർത്തിക്കപ്പെട്ടിരുന്നുവെന്നും നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് സഞ്ചാരികൾ ഇവയൊക്കെ കാട്ടികൂട്ടുന്നതും എന്നതാണ് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് നയിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി താമരശ്ശേരി രൂപത കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ ഇന്ന് ( 26-10-2020) വൈകുന്നേരം അഞ്ചുമണിക്ക് കക്കാടംപൊയിൽ കുരിശുമലയിൽ കാവൽ സമരം നടത്തുന്നു, രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവാണ് സമരം ഉദ്ഘാടനം ചെയ്യുക.

ടൂറിസം മേഖലയായ കക്കാടംപോയിലിൽ കോവിഡ് മാനദണ്ഡങ്ങളെ മുഴുവൻ നോക്കുകുത്തിയാക്കി സഞ്ചാരികളുടെ തിരക്കേറുന്നു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നാട്ടുകാർക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് വനമേഖലയിലേക്ക് അടക്കം സഞ്ചാരികൾ എത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പലതവണ നിർദ്ദേശങ്ങൾ നൽകിയിട്ടും പരാതികൾ നൽകിയിട്ടും നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന നിലവിലെ സാഹചര്യത്തിൽ സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ വിളിച്ചുവരുത്തിയേക്കാം.

Related Articles

Leave a Reply

Back to top button