Kodanchery
കോടഞ്ചേരി സെന്റ് മേരീസ് സ്‌കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെയും ഈങ്ങാപ്പുഴ ഡിവൈൻ ഐ കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുകയും തുടർ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പരിപാടിയിൽ മുഴുവൻ കുട്ടികളും പങ്കെടുത്തു. നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാർ മറുപടി നൽകി.







