Mukkam

ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി

മുക്കം: ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി. വിദ്യാർത്ഥികളിലൂടെ ബഷീർ, സുഹറ, മജീദ്, ഒറ്റക്കണ്ണൻ പോക്കർ, സൈനബ, സാറാമ്മ തുടങ്ങിയ ബഷീറിൻ്റെ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സ്‌കൂൾ അധ്യാപിക ഷിജി, ബഷീർ അനുസ്മരണം നടത്തി.

ദിനാചരണത്തിന്റെ ഭാഗമായി ബഷീർ ദിന ക്വിസ് മത്സരം, ബഷീർ കഥാപാത്രങ്ങളെ ക്യാൻവാസിൽ വരച്ചു കൊണ്ട് വരേം പാട്ടും, ബഷീർ കഥാപാത്രങ്ങൾ വേദിയിൽ ഒരുമിച്ചണിനിരന്ന ഇമ്മിണി ബല്യ ചങ്ങായിക്കൂട്ടങ്ങളും കൂട്ടം പറച്ചിലും എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനധ്യാപിക ലേഖ, ഷൈലജ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button