കാരശ്ശേരിയിൽ പഞ്ചായത്ത് തല ഇന്റെർ സെക്ടറൽ കോ ഓർഡിനേഷൻ കമ്മറ്റി യോഗം ചേർന്നു

കാരശ്ശേരി: ഗ്രാമ പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനുമായി പഞ്ചായത്ത് തല ഇന്റെർ സെക്ടറൽ കോ ഓർഡിനേഷൻ കമ്മറ്റിയുടെ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകരയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് വി.പി സ്മിത യോഗം ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധികളും മറ്റും പടർന്നു പിടിക്കാനുള്ള സാധ്യതയെ കുറിച്ച് ഡോ.സജ്ന ക്ലാസ്സെടുത്തു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ ജിജിത സുരേഷ്, ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത്, കെ.പി ഷാജി, ശിവദാസൻ, സുനിത രാജൻ, റുക്കിയ റഹീം, ആമിന എടത്തിൽ, ഇ.പി അജിത്, വിവിധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ, ആശവർക്കർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഹോമിയോ ഡോ.ജിഷ്ല, എച്ച്.ഐ അരുൺ ലാൽ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് തലത്തിൽ യോഗം ചേരാനും വീടുകളിൽ ചെന്ന് ബോധ വൽക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു. പരിപാടികളുടെ നടത്തിപ്പിനായി പഞ്ചായത്ത് തലത്തിൽ സ്കോഡ് രൂപീകരിച്ചു.