Kodanchery
ചെമ്പുകടവ് ജി.യു.പി സ്‌കൂളിൽ കഥോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കായി കഥോത്സവം സംഘടിപ്പിച്ചു. പ്രീ- പ്രൈമറി കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ കുട്ടികൾ വിവിധ തരത്തിലുള്ള കഥകൾ അവതരിപ്പിച്ചു. മുൻ അധ്യാപകനായ ശ്രീധരൻ നമ്പൂതിരി കഥോത്സവം ഉദ്ഘാടനം ചെയ്തു.
ഷൈജു ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കഥോത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്രെയിനർ പ്രസന്ന മണികണ്ഠൻ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് തോമസ്, അനിഷ് കെ എബ്രഹാം, ഫസ്‌ന എ.പി, ബിന്ദു സുബ്രഹ്മണ്യൻ, ജിസ്ന ജംഷീർ, സേതുലക്ഷ്മി, ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി.