Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ പ്രചരണാർത്ഥം ചിത്രരചന ക്യാമ്പ് നടത്തി

കോടഞ്ചേരി: ഓഗസ്റ്റ് 4, 5, 6 തീയതികളിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.റ്റി.പി.സി എന്നിവർ സംയുക്തമായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ജോയ് ലോനപ്പൻ, ഷെല്ലി മാത്യു, പോൾസൺ ജോസഫ്, ചിത്രകലാ പരിഷത്ത് പ്രസിഡന്റ് റോയ് കാരാത്ര തുടങ്ങിയവർ സംസാരിച്ചു. 5 ചിത്രകാരികളടക്കം 30 ചിത്രകാരന്മാർ പങ്കെടുത്തു.