Kodanchery
കോടഞ്ചേരി വട്ടച്ചിറയിൽ കാട്ടാനശല്യം രൂക്ഷം

കോടഞ്ചേരി: പഞ്ചായത്തിലെ വട്ടച്ചിറ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം. തുടർച്ചയായി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വട്ടച്ചിറ ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനു വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.