Mukkam
ബി.പി മൊയ്തീന്റെ പ്രതിമ അനാഛാദനം ചെയ്തു

മുക്കം: ബി.പി മൊയ്തീൻ സേവാമന്ദിറിൽ ശില്പിയും ചിത്രകാരനുമായ സോപാനം പ്രവീൺകുമാർ നിർമിച്ച ബി.പി മൊയ്തീന്റെ അർദ്ധകായ പ്രതിമ എം.എൻ കാരശ്ശേരി അനാഛാദനം ചെയ്തു.
സേവാ മന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ പ്രവീൺകുമാറിനെ പൊന്നാടയണിയിച്ചു ആദരിച്ചു. ബി ആലി ഹസൻ, എ.എം ജമീല, എം.എ റുഖിയ, നൗഷാദ് വെള്ളലശ്ശേരി, മുക്കം വിജയൻ, സോമനാഥ് കുട്ടത്ത്, കെ രവീന്ദ്രൻ, വിനു ശിവാനന്ദൻ, ബാപ്പുട്ടി മുക്കം എന്നിവർ സംസാരിച്ചു.