Kodanchery

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ ധർണ്ണ നടത്തി

കോടഞ്ചേരി: ആയുധ നിർമ്മാണ ശാലകൾ സ്വകാര്യവൽക്കരിക്കാനും, ആയുധ നിർമ്മാണ ഫാക്ടറികളിൽ പണിമുടക്ക് നിരോധിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

സി.ഐ ടി യു ഏരിയാ വൈസ് പ്രസിഡന്റ്‌ ഷിജി ആൻറണി അധ്യക്ഷത വഹിച്ചു.സി ഐ ടി യു ഏരിയാ ജോയിന്റ് സെക്രട്ടറി എ.എസ് രാജു ഉദ്ഘാടനം ചെയ്തു.ഐ എൻ ടി യു സി നേതാവ് രവി സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Back to top button