Thiruvambady

തിരുവമ്പാടിയിലെ വിദ്യാലയങ്ങളിൽ ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയായ ‘ജീവതാളം’ തുടക്കമായി

തിരുവമ്പാടി: ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിത രീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും ലക്ഷ്യം വെച്ചു കൊണ്ടുള്ള ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയായ ‘ജീവതാളം’ പദ്ധതിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്കൂളിൽ ജീവിതശൈലിമാറ്റ ആരോഗ്യ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വിപിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ വി എം സുനീർ ഹെൽത്ത് ഇൻസ്പെക്ടർ, അഞ്ജന (എംഎൽഎസ് പി ) മുഹമ്മദ് മുസ്തഫ ഖാൻ (ജെഎച്ച്.ഐ) സൂര്യ ജോസ് (നഴ്സിംഗ് ട്യൂട്ടർ ലിസ നേഴ്സിംഗ് സ്കൂൾ ) എന്നിവർ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം, ക്യാൻസർ എന്നീ രോഗങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്തു. സ്കൗട്ട് ആൻ്റ് ഗൈഡ് ക്യാപ്റ്റൻമാരായജോബിയ ഫിലിപ്പ് , മാനസി മാത്യു ,ഗൈഡുകളായ ജോസഫ് സജീവ് ,ഇമ്മാനുൽ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button