Puthuppady
പ്രായപൂർത്തിയാകാത്ത കുട്ടികളെ പിഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

പുതുപ്പാടി: പ്രായപൂർത്തിയാകാത്ത ആൺ കുട്ടികളെ പിഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. വയനാട് സ്വദേശിയും പുതുപ്പാടി എലോക്കര കുന്നുമ്മൽ താമസക്കാരനുമായ വയനാടൻ മുസ്തഫ (50) യെയാണ് താമരശ്ശേരി പോലിസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത്. 10 നും 15 നും ഇടയിൽ പ്രായമുള്ള നിരവധി കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്.
ഇയാൾ കെട്ടിട നിർമ്മാണ കരാറുകാരനാണ്. വയനാട് സ്വദേശിയായ ഇയാൾ 15 വർഷത്തോളമായി എലോക്കരയിലാണ് കുടുംബസമേതമാണ് താമസിക്കുന്നത്. ഇയാളെ കൂടാതെ മറ്റൊരാൾ കൂടി കുട്ടികളെ പീഡിപ്പിച്ചതായി പോലീസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം