Koodaranji

കിസ്സാൻ ജനത കർഷക കൺവെൻഷൻ സംഘടിപ്പിച്ചു

കൂടരഞ്ഞി: കൂടരഞ്ഞിയിൽ കിസ്സാൻ ജനത കർഷക കൺവെൻഷൻ സംഘടിപ്പിച്ചു. എൽ.ജെ.ഡി മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാളികേര സംഭരണം കാര്യക്ഷമമായി നടത്തണമെന്നും സർക്കാർ സംഭരിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ വില അടിയന്തിരമായി നല്കണമെന്നും റബറിന്റെയും നാളികേരത്തിന്റെയും സംഭരണ വില വർദ്ധിപ്പിക്കണമെന്നും വന്യമൃഗ ശല്യം മൂലം കർഷകർക്ക് നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കിസ്സാൻ ജനത നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഉഴുന്നാലിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ വെച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച ക്ഷീര കർഷകനായ ജയിംസ് കൂട്ടിയാനിക്കൽ, മികച്ച പച്ചക്കറി കർഷകനായ അഗസ്റ്യൻ ഉണ്ണിക്കുന്നേൽ, മികച്ച സമ്മിശ്ര കർഷകനായ ജോസ് കുന്നത്ത്, മികച്ച സംയോജിത കർഷകനായി ജോയി കുരുവിള തെക്കേകരോട്ട് എന്നിവരെ ആദരിച്ചു.

Related Articles

Leave a Reply

Back to top button