Mukkam
അഗതി മന്ദിരത്തിൽ ഓണം ആഘോഷിച്ച് നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ

മുക്കം : ആരോരും തുണയില്ലാതെ അഗതി മന്ദിരത്തിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. പൂക്കളം ഒരുക്കിയും വിവിധ ഓണക്കളികൾ കളിച്ചും ഓണപ്പാട്ടുകൾ പാടിയും കെട്ടാങ്ങൽ സാന്ത്വനം അഗതി മന്ദിരത്തിലെ താമസക്കാർക്കൊപ്പം സദ്യ കഴിച്ചും ആണ് വിദ്യാർഥികൾ ഓണം ആഘോഷിച്ചത്.
സാന്ത്വനം അഗതിമന്ദിരം കോ ഓർഡിനേറ്റർ സുധീർകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർമാരായ അബിൻ ബാബു, ദൃശ്യ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിഎ അജാസ്, മുഹമ്മദ് റിയാസ് ചാലിൽ, പി അഷറഫ്, എ.പി സ്വാബിർ , വേണു, രമേശൻ, ബാസിൽ കബീർ എന്നിവർ സംസാരിച്ചു.







