പ്രതിഭകളെ പി.ടി.എ കമ്മിറ്റി ആദരിച്ചു

കൊടിയത്തൂർ : സുബ്രതാ കപ്പിൽ കേരളത്തെ പ്രതിനിദാനം ചെയ്ത് ബൂട്ടണിയുന്ന കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പൂർവ വിദ്യാർഥികളായ അതുൽ, മിജ് വാദ് എന്നിവരെ സ്കൂൾ അദ്ധ്യാപക – രക്ഷാ കർതൃ സമിതി ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വെച്ച് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു മെമന്റോ നൽകി ഇരുവരെയും ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ടി.കെ അബൂബക്കർ അദ്ധ്യക്ഷ്യതവഹിച്ച പരിപാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് നൗഫൽ പുതുക്കുടി, ടി.ടി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, എം.പി.ടി.എ പ്രസിഡണ്ട് ആയിഷ, പി.ടി.എ അംഗങ്ങളായ ഫൈസൽ കുയ്യിൽ, ഹാഷിം എം.കെ, സാജിദ് കാരകുറ്റി എന്നിവർ ആശംസകൾ നേർന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മൽസരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. പി.ടി.എ പ്രസിഡണ്ട് റഷീദ് കയ്യിൽ നന്ദി പ്രകാശനം നടത്തി.