Mukkam
കാലിക്കറ്റ് എൻ.ഐ.ടി.യിൽ ക്യൂരിയോകോൺ പ്ലാസ്മ പ്രദർശനം നടത്തി

മുക്കം : കാലിക്കറ്റ് എൻ.ഐ.ടി.യിൽ ക്യൂരിയോകോൺ പ്ലാസ്മ എക്സിബിഷനും ഇന്നൊവേഷൻ ഫെസ്റ്റും തുടങ്ങി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.കെ. ജയരാജ് ഉദ്ഘാടനംചെയ്തു. എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. സബ് കളക്ടർ ചെൽസ സിനി ഇന്നൊവേഷൻ ഫെസ്റ്റ് ഉദ്ഘാടനംചെയ്തു.
ഗുജറാത്ത് ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിൽനിന്നുള്ള ഡോ. എ.വി. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം എട്ടിന് സമാപിക്കും. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ, എൻ.ഐ.ടി. ഫിസിക്സ് വിഭാഗം മേധാവി ഡോ. എം.കെ. രവിവർമ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദു നാസർ, ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഇ.കെ. കുട്ടി, ഐ.എസ്.ആർ.ഒ. മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം തുടങ്ങിയവർ പങ്കെടുത്തു.