Mukkam

നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു

മുക്കം : നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു. മുക്കം ഇൻസ്പെക്ടർ സുമിത് കുമാർ പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡൻറും മുക്കം നഗരസഭാ കൗൺസിലറുമായ എം.കെ. യാസർ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായ സലിം മുട്ടത്തിനെ പ്രിൻസിപ്പൽ എം.കെ. ഹസീല പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപിക കെ.വി. ഉഷ, എസ്.പി.സി. പി.ടി.എ. പ്രസിഡന്റ് വിനോദ് കുമാർ, റെനി ജയപ്രകാശ്, സജിന മഹമൂദ് തുടങ്ങിയവർ സംസാരിച്ചു.

ആദ്യദിനം കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് മുക്കം എസ്.ഐ. ടി.ടി. നൗഷാദ് ക്ലാസെടുത്തു. തുടർന്ന് ജൂനിയർ കാഡറ്റുകളുടെ യൂണിഫോം വിതരണവും നടത്തി. സി.പി.ഒ.മാരായ ബി. ഷറീന, പി. അബ്ദുൽ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ പി.കെ. അനസ്, ഷീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button