Kodanchery

നെല്ലിപ്പോയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

കോടഞ്ചേരി: നെല്ലിപ്പോയിൽ സെന്റ് തോമസ് എൽ.പി സ്കൂളിലെ മുൻ അധ്യാപകരായ ചെറിയാൻ സി.വു, ഏലിക്കുട്ടി കെ.കെ എന്നി അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുമുഖം 2023 നടത്തപ്പെട്ടു. സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ഡോ. സർവേപ്പളി രാധാകൃഷ്ണന്റെ ജന്മദിനത്തോടുള്ള ആദര സൂചകമായിട്ടാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

സമൂഹത്തിന് അധ്യാപകർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുന്നതിനാണ് അധ്യാപക ദിനം. അവർ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായി മാറുകയും യുവതലമുറയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. അവർ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അടിത്തറയിടുകയും യുവാക്കളുടെ വിജയം ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നുവെന്ന് സ്കൂൾ പ്രധാനാധ്യാപക വി.എസ് നിർമ്മല ഉദ്ഘാടനം ചെയ്തു പറഞ്ഞു. അധ്യാപക പ്രതിനിധികളായ അനു മത്തായി, ശാലു ഏലിയാസ്, കെ. ഇ.ഹെവലീന, ലാബി ജോർജ് ജോൺ, ഷഹീൻ മുഷ്ത്താഖ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button