Kodiyathur

ചെറുവാടി ഗവ. ഹൈസ്കൂളിൽ നേത്രദാന പക്ഷാചരണ പരിപാടി നടന്നു

ചെറുവാടി: കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെറുവാടി ഗവ. ഹൈസ്കൂളിൽ നേത്രദാന പക്ഷാചരണ പരിപാടിയും ബോധവത്കരണ ക്ലാസ്സും നടന്നു. നേത്രദാന ബോധവത്കരണ ക്ലാസ് മെഡിക്കൽ ഓഫീസർ ഡോ. മനു ലാൽ നയിച്ചു.

ഓപ്റ്റോമെട്രിസ്റ്റ് സുസ്മിത, JHI- ദീപിക, MLSP മാരായ അശ്വതി, അനീസ, ശ്രുതി എന്നിവർ പങ്കെടുത്തു. സ്കൂളിനെ പ്രതിനിധീകരിച്ച് ഹെഡ്മിസ്ട്രസ് നിഷ എം.എൻ, സി.എം നജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ്ഹിദാഷ്, നിവേദ്യ, ആയിഷ മനാൽ
എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പരിപാടിയുടെ ഭാഗമായി വൈറ്റമിൻ എ ചെലവു കുറഞ്ഞ രീതിയിൽ എളുപ്പം ലഭ്യമാവുന്ന ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനവും അരങ്ങേറി. പ്രശ്നോത്തരി വിജയികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി എം.എൻ നിഷ സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button