Kodiyathur
ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കൊടിയത്തൂർ: ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ (എ.കെ.ബി.ഒ) കോഴിക്കോട് ജില്ല കമ്മിറ്റി സ്ഥാപക നേതാവ് പാലക്കോട്ട് പറമ്പിൽ മമ്മദ് കുട്ടിയുടെ അനുസ്മരണയോഗം കൊടിയത്തൂർ സി.എച്ച് സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം എ.കെ.ബി.ഒ സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണൻ പാലക്കാട് ഉദ്ഘാടനം ചെയ്തു.
എ.കെ.ബി.ഒ ജില്ലാ സെക്രട്ടറി ജയഫർ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ.ബി.ഒ സംസ്ഥാന ട്രഷറർ ബാലകൃഷ്ണൻ പാലക്കാട്, കണ്ണൂർ ജില്ലാ സെക്രട്ടറി
ലതേശ്, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഭിലാഷ് കൂരാച്ചുണ്ട്, ജില്ലാ ട്രഷറർ ഹസൻ കോയ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അനുസ്മരണം നടത്തി.







