Pullurampara
ലോക സർവ്വമത സമ്മേളനത്തിന് പുല്ലൂരാംപാറ സ്വദേശി മലയാളി വൈദികൻ
പുല്ലൂരാംപാറ: കൊറിയ സോളിൽ വച്ച് നടക്കുന്ന ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്ന് ഫാ.സെബാസ്റ്റ്യൻ കൊല്ലിത്താനത്തിന് ക്ഷണം. ഈ മാസം 17ന് ഡൽഹിയിൽ നിന്ന് വൈദീകൻ പുറപ്പെടും.
സെപ്റ്റംബർ 19 മുതൽ മൂന്ന് ദിവസങ്ങളിലാണ് സമ്മേളനം. 190 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തുന്നുണ്ട്. പുല്ലൂരാംപാറ സ്വദേശിയായ ഫാ.സെബാസ്റ്റ്യൻ കൊല്ലിത്താനം ആഗ്ര രൂപതയിലെ വൈദികനാണ്.