Thiruvambady
പുല്ലൂരാംപാറയിൽ രണ്ട് കാട്ടുപന്നികളെ തുരത്തി

തിരുവമ്പാടി: പുല്ലുരാംപാറ ജോയ് റോഡ് പന്തലാടിക്കൽ ജോസുകുട്ടിയുടെ പറമ്പിൽ നിന്നും കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ പള്ളിപ്പടി പാലത്തിനു സമീപത്തു നിന്നുമായി മാസങ്ങളായി വൻ കൃഷിനാശം വരുത്തിക്കൊണ്ടിരുന്ന രണ്ട് കാട്ടുപന്നികളെ വനം വകുപ്പിലെ എംപാനൽ ഷൂട്ടറായ പുല്ലുരാംപാറ ഇടക്കര വിൽസൺ ഇന്ന് പുലർച്ചെ വെടിവെച്ച് കൊന്നു.
കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ നാല് കാട്ടുപന്നികളെയാണ് വിൽസൺ വെടിവെച്ചു കൊന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടിലിൻ്റെയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരിയുടെയും നിർദ്ദേശപ്രകാശം കാട്ടുപന്നികളുടെ ജഡങ്ങൾ നിയമാനുസൃതം മറവു ചെയ്തു.