Thiruvambady
തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കണം; കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി

തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം തുടങ്ങുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തുരങ്കപാത നിർമാണാവശ്യത്തിനുള്ള സ്ഥലത്തിന് വില നിശ്ചയിച്ച് ഉടമകൾക്ക് നൽകുന്നതിൽ ഒരു വർഷമായിട്ടും നടപടിയായിട്ടില്ല.
പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, മില്ലി മോഹൻ, ടി.ജെ കുര്യാച്ചൻ, ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, സജി കൊച്ചുപ്ലാക്കൽ, ജുബിൻ മണ്ണൂകുശുമ്പിൽ, ബിജു എണ്ണാർമണ്ണിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ബിന്ദു ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.