India

സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി പരിഭ്രാന്തനായി ഓടി; 80കാരിയെ കടിച്ചു കൊന്നു!

ചെന്നൈ: സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി പരിഭ്രാന്തനായി ഓടി 80കാരിയെ കടിച്ചു കൊന്നു. ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട തമിഴ്നാട് സ്വദേശിയാണ് വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയത്. ചെന്നൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം. യുവാവിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വയോധികയെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, എന്നാല്‍ ശനിയാഴ്ച മരണപ്പെടുകയുമായിരുന്നു.

ജക്കമനയകന്‍പട്ടി സ്വദേശിയായ യുവാവ് അടുത്തിടെയാണ് ശ്രീലങ്കയില്‍ നിന്ന് തിരികെ എത്തിയത്. തുണി കച്ചവടം നടത്തുന്ന ഇയാള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞു കൊണ്ടിരിക്കെ വെള്ളിയാഴ്ച പൊടുന്നനെ ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പരിഭ്രാന്തനായി ഓടുകയായിരുന്നു.

നഗ്‌നനായി ഓടിയ ഇയാളുടെ പിന്നാലെ പിതാവും ഓടിയെങ്കിലും വീട്ടു മുറ്റത്തുണ്ടായിരുന്ന നച്ചിയമ്മാളിനെ കടിക്കുകയായിരുന്നു. നച്ചിയമ്മാളിന്റെ കഴുത്തിന് പിന്നിലാണ് കടിച്ചത്. ഇയാളെ ബന്ധുക്കള്‍ ഓടിയെത്തിയാണ് പിടിച്ചു മാറ്റിയത്. ശേഷം പോലീസിന് കൈമാറുകയും ചെയ്തു. കഴുത്തിനു പിന്നില്‍ ആഴത്തിലുള്ള മുറിവേറ്റ ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു മരണം.

Related Articles

Leave a Reply

Back to top button