കെ.പി.പി.എച്ച്.എ മുക്കം ഉപജില്ലാ കമ്മിറ്റി സങ്കട ഹർജി കൈമാറി

മുക്കം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിരക്ക് വർധന, കുടിശ്ശിക അനുവദിക്കൽ തുടങ്ങിയവയുടെ കാര്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സങ്കടഹർജി കൈമാറി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2016ലെ നിരക്കാണ് സർക്കാർ അനുവദിച്ചു വരുന്നത്. ഈ തുക തന്നെ മൂന്ന് നാല് മാസങ്ങൾക്കു ശേഷമാണ് അനുവദിക്കുന്നതും.
2016ൽ അനുവദിച്ച 8 രൂപ നിരക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രഥമാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും കെ.പി.പി.എച്ച്.എ ആവശ്യപ്പെട്ടു. പ്രസിഡണ്ട് സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.പി ജാബിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ ഷമീർ, നിസാർ ഹസ്സൻ, മീവാർ കെ.ആർ, സുനിൽ പോൾ, അബ്ദുൽ റസാഖ്.കെ, വനിതാ ഫോറം ഭാരവാഹികളായ എം.പി ഷൈന, ജെസ്സി കെ യുസെലിൻ തോമസ്, ഷർമിള എം, ട്രഷറർ ജിബിൻ പോൾ തുടങ്ങിയവർ സംസാരിച്ചു.