Kodanchery
പ്രബന്ധം പ്രകാശനം ചെയ്തു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാർത്ഥി കാലാവസ്ഥ സമ്മേളനം -2023ന്റെ ഭാഗമായി പ്രാദേശിക പ്രകൃതി ദുരന്തങ്ങൾ, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട കൃഷി, മത്സ്യബന്ധനം, സാങ്കേതികവിദ്യ , ആരോഗ്യം, കാലാവസ്ഥ പഠനങ്ങൾ എന്നിവയെ കോർത്തിണക്കി വിദ്യാർത്ഥികൾ പ്രബന്ധം തയ്യാറാക്കി.
സ്കൂൾ കലാമേളയോട് അനുബന്ധിച്ച് മുഖ്യാതിഥിയായി എത്തിയ കലാഭവൻ പ്രദീഷ് പ്രബന്ധം സദസ്സിൽ പ്രകാശനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ക്ലസ്റ്റർ കോഡിനേറ്ററായി പ്രവർത്തിക്കുന്ന ലിൻസി പ്രസ്തുത പ്രബന്ധം ബി.ആർ.സിയ്ക്ക് വേണ്ടി ഏറ്റുവാങ്ങി. ദേശീയ വിദ്യാർത്ഥി കാലാവസ്ഥ സമ്മേളനം എന്ന വിഷയവുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികൾ മികച്ച പോസ്റ്ററുകൾ കൂടി തയ്യാറാക്കി.