COVID 19Kozhikode

കോഴിക്കോട് ജില്ലയിൽ ഭക്ഷണം പാർസലായി ലഭിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റ് പങ്കുവെച്ച് : ജില്ലാ കളക്ടർ

കോഴിക്കോട് : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനായി ഹോട്ടലിനെ ആശ്രയിക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി ജില്ലയിലെ താഴെ പറയുന്ന ഹോട്ടലുകളില്‍ കൂടി പാര്‍സല്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് .

ഈ ഹോട്ടലുകളില്‍ നിന്ന് “POTAFO” Mobile ആപ്പ് വഴി ഭക്ഷണം ഒണ്‍ലൈനായി ഓർഡർ ചെയ്യാവുന്നതാണ്.
ഇത് കൂടാതെ 0495-4011066, 8606020133, 7511177999 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാലും ഭക്ഷണം വീടുകളില്‍ എത്തിച്ചുതരുന്നതാണ് .

പൊട്ടാഫോ സൗകര്യം ഇല്ലാത്ത ഇടങ്ങളിൽ ഹോട്ടലുകളുടെ നമ്പറിൽ നേരിട്ട് വിളിച്ചു ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണെന്നും ഈ സൗകര്യം ഭക്ഷണം ലഭിക്കാത്ത ആളുകൾ പ്രയോജനപ്പെടുത്തണമെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button