Kerala

‘സർക്കാർ റേഷൻകട വഴി മദ്യം വിതരണം ചെയ്യണം’: യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സസ്‌പെൻഷനിൽ, പിറകെ വിശദീകരണം

മലപ്പുറം: സംസ്ഥാന സർക്കാർ മദ്യം റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്ന് പറഞ്ഞ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ. സർക്കാർ റേഷൻ കടകൾ വഴിയോ മറ്റ് സംവിധാനങ്ങൾ വഴിയോ മദ്യം ലഭ്യമാക്കണമെന്ന് പറഞ്ഞതിനാണ് യൂത്ത് ലീഗ് സെക്രട്ടറി ഗുലാം ഹസൻ ആലംഗീറിനെ പദവിയിൽ നിന്നും താത്കാലികമായി മാറ്റിയത്. ഫേസ്ബുക്ക് പോസ്റ്റ് വഴി ഗുലാം നടത്തിയ ഈ പ്രതികരണം പാർട്ടി നിലപാടല്ലെന്നും അതിനാലാണ് അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെൻഡ് ചെയ്തതെന്നും പാർട്ടി വ്യക്തമാക്കി.

മദ്യ ലഭ്യത ഇല്ലാതാക്കുന്നത് വഴിയുള്ള പ്രശ്നങ്ങൾ സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മദ്യപാനികൾ അടക്കമുള്ള ചെറു ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ഗുലാം പറഞ്ഞിരുന്നു. എന്നാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഗുലാം മുൻപുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തുകൊണ്ട് മറ്റൊരു പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തി. താൻ മദ്യപാനത്തെ മഹത്വവത്കരിച്ചതല്ലെന്നും മദ്യ ലഭ്യത പെട്ടെന്ന് നിർത്തുന്നത് മൂലമുള്ള സാമൂഹിക അരാജകത്വത്തെയും അതുവഴി സർക്കാർ പ്രതിപക്ഷത്തിന് മേൽ പഴിചാരാൻ നടത്തുന്ന ശ്രമങ്ങളെയും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നുമാണ് പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിശദീകരിച്ചത്.

Related Articles

Leave a Reply

Back to top button