Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് സംഘത്തിൽ വയോജന സംഗമം നടത്തി. മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.സി ചാക്കോ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസിർ ലിസി റെജി മുഖ്യ സന്ദേശം നൽകി. പ്രായമായവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് മേഖലാ ഡയറക്ടർ ക്ലാസ് നൽകി. യൂണിറ്റ് കോഡിനേറ്റർ ഗ്രേസിക്കുട്ടി വർഗീസ്, ബീന ജോസ്, സംഘം ഭാരവാഹികൾ സാലി, മേഴ്സി, ലില്ലി തുടങ്ങിയവർ സംസാരിച്ചു.