Kodiyathur
കൊടിയത്തൂരിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി
കൊടിയത്തൂർ: അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് മഹിളാ വിഭാഗം ലജ്നാ ഇമായില്ലായുടെ നൂറാം വാർഷികാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് കൊടിയത്തൂർ ലജ്നാ ഇമായില്ലാഹ് 29 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
കൊടിയത്തൂർ മസ്ജിദ് മഹമൂദിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും രണ്ടാം വാർഡ് മെമ്പറുമായ വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ലജ്‌ന സൃഷ്ടി സേവന വിഭാഗം സെക്രട്ടറി റസീല എൻ.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി ഷമീമ, മുബാറക് കെ.ടി, റസിയ പി.പി തുടങ്ങിയവർ പങ്കെടുത്തു.