Mukkam

ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പാർക്ക് ഒരുങ്ങുന്നു

മുക്കം: രാഷ്ട്രപിതാവിന്റെ സ്മരണയ്ക്കായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പാർക്ക് ഒരുങ്ങുന്നു. നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ഗാന്ധിസ്മൃതി പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ഗാന്ധിപാർക്ക് ഒരുക്കുന്നത്. ഒന്നരലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് പൂർത്തീകരിക്കും. സ്ക്രാപ് ചലഞ്ച് നടത്തി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെയാണ് ഗാന്ധിപാർക്ക് നിർമിക്കുക. വിദ്യാലയത്തിൽ രാഷ്ട്രപിതാവിന്റെ സ്മരണ നിലനിർത്തുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഗാന്ധിയൻ ആദർശങ്ങളെയും ജീവിതമൂല്യങ്ങളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും. ചർച്ചകളും സെമിനാറുകളും ഇതുമായി ബന്ധപ്പെട്ട് നടത്തും. പൂർവ വിദ്യാർഥി മുർഷാദ് കാരാട്ടാണ് ഗാന്ധിപാർക്കിന്റെ രൂപരേഖ തയ്യാറാക്കിയത്. പദ്ധതി പ്രഖ്യാപനം ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി നിർവഹിച്ചു. സാറ കൂടാരം മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഇ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ യു.പി മുഹമ്മദലി, പി.ടി.എ പ്രസിഡൻറ് ഉമ്മർ, മുൻ പ്രിൻസിപ്പൽമാരായ ടി അബ്ദുല്ല, ഒ ശരീഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ഡോ.ഇ ഹസ്ബുല്ല, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.കെ സലീം, വൊളൻറിയർ ക്യാപ്റ്റൻ ഷിബിലി റാഷിദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button