Mukkam

മുക്കത്ത് അറിവരങ്ങ് സംഘടിപ്പിച്ചു

മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല, സാഹിത്യ രംഗത്തെ പ്രധാന രചനകളും എഴുത്തുകാരെയും അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന അറിവരങ്ങും സാഹിത്യ ചോദ്യോത്തരവും സംഘടിപ്പിച്ചു. മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ നടന്ന പരിപാടി ടി.പി അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, രക്ഷിതാക്കൾ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായിരുന്നു അറിവരങ്ങ്. ബന്ന ചേന്ദമംഗല്ലൂർ, ടി.പി അബ്ദുൽ അസീസ്, സുജിത്ത് കുട്ടനാരി, ഡോ. പ്രമോദ് സമീർ തുടങ്ങിയവർ കുട്ടികളും രക്ഷിതാക്കളുമായി സാഹിത്യ സംവാദം നടത്തി.

നേരെത്തെ നടന്ന ഉപജില്ലാ സർഗോത്സവത്തിൽ നിന്ന് ജില്ലാ ശില്പശാലയിലേക്ക് പ്രവേശനം നേടിയവർക്കുള്ള മെമെന്റോ വിതരണോദ്ഘാടനം ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം നിർവ്വഹിച്ചു. രക്ഷിതാക്കൾക്കുള്ള സമ്മാനങ്ങൾ ബന്ന ചേന്ദമംഗല്ലൂർ വിതരണം ചെയ്തു. ജി അബ്ദു റഷീദ്, ഫസീല കൂടരഞ്ഞി, മോളി വർഗീസ്,
യു.പി അബ്ദുനാസർ, ദിനേശൻ, പ്രിയ, ടി പ്രവീണ, ആമിന ഷെറിൻ, ടി റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button