Karassery

കാരശ്ശേരിയിൽ പോഷകാഹാര പ്രദർശനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പോഷകാഹാര പ്രദർശനവും 6 വയസ്സിനു താഴെയുള്ള തൂക്കക്കുറവുള്ള കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വനിത, ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് പോഷക മാസാചരണത്തിന്റെ ഭാഗമായി കക്കാട് ജി.എൽ.പി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ നന്ദകുമാർ ബോധവത്കരണ ക്ലാസ്സ് നൽകി. കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ സിദ്ദ, എം.കെ ശ്രുതി, കെ.പി ഷഹൽ, മുഹമ്മദ് നിസാമുദ്ദീൻ, അങ്കണവാടി അധ്യാപികമാരായ ഷാഹിന, സൽമ, നസ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, കുഞ്ഞാലി മമ്പാട്ട്, റുക്കിയ റഹീം, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button