Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ ബഹിരാകാശ വാരാചരണത്തിന് സമാപനം കുറിച്ചു
കൊടിയത്തൂർ: ജി.എം യു.പി സ്കൂളിൽ ഒരാഴ്ചയായി നടന്നുവരുന്ന ബഹിരാകാശ വാരാചരണത്തിന് സമാപനം കുറിച്ചു. ഐ.എസ്.ആർ.ഒ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് വിഭാഗം മാനേജറും സീനിയർ ശാസ്ത്രജ്ഞനുമായ സിനന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധതരം റോക്കറ്റുകളും അവയുടെ പ്രത്യേകതകളും ചാന്ദ്രയാൻ, ആദിത്യാ വിക്ഷേപണവും ഐ.എസ്.ആർ.ഒയുടെ ആഭിമുഖ്യത്തിൽ നടന്ന ഡെമോൺസ്ട്രേഷൻ ക്ലാസ്സിൽ വിശദീകരിച്ച് നൽകി.
ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, സീനിയർ അസി.എം.കെ ഷക്കീല, അനിൽ കുമാർ, അധ്യാപകരായ വളപ്പിൽ റഷീദ്, എം.പി ജസീദ, വി സുലൈഖ, കെ അബ്ദുൽ ഹമീദ്, വി സജിത്ത്, എം അനിൽകുമാർ, ഐ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.