Kodanchery

ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖല കമ്മിറ്റി യുവജന ധര്‍ണ്ണ സംഘടിപ്പിച്ചു:


കോടഞ്ചേരി: ‘ഇന്ത്യ വില്‍പ്പനയ്ക്ക് – സമരമാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖല കമ്മിറ്റി യുവജന ധര്‍ണ്ണ സംഘടിപ്പിച്ചു.

പരിപാടി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെജിന്‍ എം.എസ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റിയംഗം സാജിദ് പാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ പ്രസാദ്, ഷംനാസ് കളപ്പുറം, ഷറഫുദ്ധീന്‍, നൂറുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button