കൊടുവള്ളി ബ്ലോക്ക് തല കേരളോത്സവം; ക്രിക്കറ്റ് മത്സര സംഘാടക സമിതി രൂപീകരിച്ചു

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് തല കേരളോത്സവം 2023ലെ ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയായ കോടഞ്ചേരി ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒക്ടോബർ 22 രാവിലെ 8 മണി മുതൽ ഒൻപത് പഞ്ചായത്തിലെ വിജയികൾ ഏറ്റുമുട്ടുന്ന ക്രിക്കറ്റ് മത്സരം നടത്തപ്പെടും. പരിപാടിയുടെ ഭാഗമായുള്ള സംഘാടകസമിതി യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. സ്വാഗത സംഘ രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമാ രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ കൗസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പോൾസൺ അറക്കൽ, അമൽ തമ്പി കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.







