Thiruvambady
സ്‌നേഹസന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: താമരശ്ശേരി രൂപത മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹസന്ദേശ യാത്ര തിരുവമ്പാടിയിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
ബാബു മേമന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.സായി പാറകുളങ്ങര, ഫാ.തോമസ് നാഗപറമ്പിൽ, ആന്റണി സാജൻ, സ്നേഹ സന്ദേശയാത്രാ ലീഡർ വർഗീസ് തുണ്ടത്തിൽ, സിസ്റ്റർ തോമസിന അൽഫോൻസ, ഭാരതി മരിയ, അലക്സാണ്ടർ പ്ലാംപറമ്പിൽ, ജോഷി വെട്ടിക്കൽ, രാജു മംഗലശ്ശേരി, ഇ.എം പോൾ തുടങ്ങിയവർ സംസാരിച്ചു.







