Thottumukkam

നീന്തി വാ മക്കളേ പദ്ധതി ബ്രാൻഡ് അംബാസിഡർ റനയ്ക്ക് ആദരവ് നൽകി

തോട്ടുമുക്കം: തോട്ടുമുക്കം ജി.യു.പി സ്കൂളിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളേ’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറിനെ ആദരിക്കുന്ന ചടങ്ങും കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടന ചടങ്ങും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ റനാ ഫാത്തിമയെ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ആദരിച്ചു. സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ് റനാ ഫാത്തിമ.

ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനവും നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് സൂഫിയാൻ, ഹെഡ്മാസ്റ്റർ ശ്രീജിത്ത്‌, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത്, പി.ടി.എ പ്രസിഡന്റ്‌ അബ്‌ദുൾ ജബ്ബാർ, സ്റ്റാഫ്‌ സെക്രട്ടറി ഖയറുന്നിസ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button