Kodiyathur

ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിവസം പങ്കുവെച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി

കൊടിയത്തൂർ: ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിവസം പങ്കുവെച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും. പന്നിക്കോട് ലവ് ഷോർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പമാണ് ഇവർ സമയം ചിലവഴിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻമാരായ ബാബു പുലുങ്കുന്നത്, ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ മെമ്പർമാരായ മജീദ് റിഹ്‌ല, വി ഷംലൂലത്, എം.ടി റിയാസ്, ഫാത്തിമ നാസർ, ടി.കെ അബൂബക്കർ മാസ്റ്റർ, സിജി കുറ്റിക്കൊമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ടി ആബിദ, ഐ.സി.ഡി.എസ് ഓഫീസർ ലിസ പി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button