Puthuppady

പുതുപ്പാടിയിൽ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മലപ്പുറം ഭാഗത്ത് ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച് പ്രദേശത്ത് ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് റാബീസ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഈങ്ങാപ്പുഴ ഭാഗത്തുനിന്ന് മലപുറത്തേക്ക് ഓടിയെത്തിയ തെരുവുനായ വഴിയിൽ കണ്ടവരെയും രണ്ടു തെരുവുനായകളെയും കടിച്ചത്.

രണ്ടുവയസ്സുള്ള കുട്ടിയും ഒരു ബാലികയും ഉൾപ്പെടെയുള്ളവർക്കാണ്‌ നായയുടെ കടിയേറ്റത്. ഇവർ ആദ്യം താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും ചികിത്സതേടി പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു.

Related Articles

Leave a Reply

Back to top button