Mukkam
മുക്കം കെ.എസ്.ഇ.ബി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
മുക്കം: വൈദ്യുതി നിരക്ക് വർധനയ്ക്കെതിരേ മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് ഡി.സി.സി പ്രസിഡൻറ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മുക്കം സഹകരണ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്നു നടന്ന ധർണ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി സെക്രട്ടറി സി.ജെ ആൻറണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സിറാജുദ്ദീൻ, ബി.പി റഷീദ്, എം.ടി അഷ്റഫ്, കപ്പിയേടത്ത് ചന്ദ്രൻ, ജുനൈദ് പാണ്ടികശാല, പ്രസാദ് പെരിങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.