ഗോതമ്പറോഡില്‍ വനിതകള്‍ക്കായി സംരഭകത്വ ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
കൊടിയത്തൂര്‍: സംഗമം പലിശ രഹിത അയല്‍ക്കൂട്ടായ്മ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സംരഭകത്വ, തൊഴില്‍ ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
സംരഭകത്വ ബോധവല്‍ക്കരണ പരിശീലനത്തിന് ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിപിന്‍ ദാസ് പി നേതൃത്വം നല്‍കി. തണല്‍ അയല്‍ക്കൂട്ടങ്ങള്‍ നിര്‍മ്മിച്ച് വിപണിയിലിറക്കുന്ന വിവിധ ഉല്‍പന്നങ്ങളുടെ ഉദ്ഘാടനം ശരീഫ, റഹ്‌മാബി എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറി, സംഗമം വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ശംസുദ്ദീന്‍ ആനയാംകുന്ന്, പി അബ്ദുസത്താര്‍, ഡി.ഐ.സി കോഡിനേറ്റര്‍ വിഷ്ണു, യഹിയ, ദശിയ, ജസീല തുടങ്ങിയവർ സംസാരിച്ചു.