Kodanchery

കോടഞ്ചേരി കുണ്ടൻതോട്ടിൽ കാട്ടാനശല്യം രൂക്ഷം

കോ‍ടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജിലെ കുണ്ടൻതോട്ടിൽ കാട്ടാന ശല്യം രൂക്ഷം. പകൽ പോലും കാട്ടാനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ തമ്പടിക്കുകയാണ്. കാട്ടുമൃഗ ഭീഷണി കാരണം കുണ്ടൻതോട് പ്രദേശത്തെ വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങൾ മറ്റിടങ്ങളിൽ വാടകയ്ക്കു താമസിക്കുകയാണിപ്പോൾ.

ആന, കാട്ടുപന്നി, മാൻ, കുരങ്ങ് തുടങ്ങിയവയിൽ നിന്നു കർഷകരെയും കൃഷിയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏബ്രാഹം കുളവട്ടത്തിൽ, മനോജ് വാഴേപറമ്പിൽ, ബെന്നി പുതുപ്പള്ളി, കുട്ടി പുതുപ്പള്ളി, വിൽസൺ മാളിയേക്കൽ, വക്കച്ചൻ പൊയ്കയിൽ, ചാക്കോ പോർക്കാട്ടിൽ, നാസർ പുളിക്കൽ എന്നിവർ വനം വകുപ്പിനു പരാതി നൽകി. കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന കാട്ടാനകളെ വനത്തിലേക്കു വിടുന്നതിനു വനം വകുപ്പിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഇല്ലെന്നും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button