Kodiyathur

ലൈഫ് ഭവന പദ്ധതി; കൊടിയത്തൂരിൽ വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി മുഖന പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. പള്ളിത്താഴം സ്വദേശി മേരി തോണിക്കുഴിയിലിന് താക്കോൽ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലൈഫ് മിഷൻ ഭവന പദ്ധതി, ലൈഫ് പി.എം.വൈ.കെ പദ്ധതികൾ പ്രകാരം 110 വീടുകളാണ് പഞ്ചായത്തിൽ അനുവദിച്ചത്. പദ്ധതിയിൽ അപേക്ഷിച്ച അർഹരായ എല്ലാവർക്കും വീട് ലഭിച്ചതോടെ
കുന്ദമംഗലം ബ്ലോക്കിൽ ഏറ്റവും കൂടുതൽ വീടുകൾ ലഭിച്ചതും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലാണ്.

സംസ്ഥാന വിഹിതവും ജില്ലാ, ബ്ലോക്ക് വിഹിതവും ഗ്രാമപഞ്ചായത്ത് 2 കോടി രൂപ ലോണും എടുത്തതാണ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കിയത്. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻമാരായ ബാബു പോലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക്‌ മെമ്പർ സുഫിയാൻ ചെറുവാടി, മെമ്പർമാരായ ശിഹാബ് മാട്ടുമുറി, കരീം പഴങ്കൽ, മജീദ് രിഹ്ല, ഷംലൂലത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button