Thiruvambady
തിരുവമ്പാടിയിൽ ഇടിമിന്നലിൽ വ്യവസായശാലയിൽ നാശനഷ്ടം
തിരുവമ്പാടി: ശക്തമായ ഇടിമിന്നലിൽ ചെറുകിട വ്യവസായശാലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. തിരുവമ്പാടി പെരുമാലിപ്പടി സെന്റ് മേരീസ് പ്ലാസ്റ്റിക്സ് ഇൻഡസ്ട്രീസിലാണ് വൻ നാശനഷ്ടമുണ്ടായത്.
ഒമ്പതുലക്ഷം രൂപ വിലമതിക്കുന്ന യന്ത്രം കത്തിനശിച്ചു. മിന്നലിനെ തുടർന്ന് മെയിൻ സ്വിച്ച് ബോർഡ് ഉൾപ്പെടെ അഗ്നിക്കിരയായി. നെച്ചിക്കാട്ടിൽ ജോസിന്റെ ഉടമസ്ഥതയിലുളള സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.