Thamarassery

കോവിഡ് വ്യാപനം; പോലീസ് താമരശ്ശേരിയിൽ പരിശോധന ശക്തമാക്കി

താമരശ്ശേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് താമരശ്ശേരിയിൽ പരിശോധന ശക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് പോലീസ് പരിശോധന കർശനമാക്കിയത്.

ഓട്ടോ-ടാക്സികൾ, കടകൾ, മാളുകൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റോഡിൽ ബാരിക്കേഡുകൾ തീർത്താണ് വാഹനപരിശോധന നടത്തിയത് ഡ്രൈവർമാർക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകി. മാസ്‍ക്, സാനിറ്റൈസർ എന്നിവ ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചു.

കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരേ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും മാസ്ക് ധരിക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തും. ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല.നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന്‌ ഒട്ടേറെപ്പേരിൽനിന്ന്‌ പിഴ ഈടാക്കി

Related Articles

Leave a Reply

Back to top button