യു.ഡി.എഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് സ്വീകരണം നൽകി
കോടഞ്ചേരി: ചുരം ചിപ്പിലിതോട് ബദൽ റോഡും, ചുരം ബൈപ്പാസും യാഥാർത്ഥ്യമാക്കുക എന്നാവശ്യപ്പെട്ട് കൽപ്പറ്റ എം.എൽ.എ അഡ്വ.റ്റി സിദ്ധിക്ക് നയിക്കുന്ന യു.ഡി.എഫ് ചുരം പ്രക്ഷോഭ യാത്രയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ചിപ്പിത്തോട് അങ്ങാടിയിൽ സ്വീകരണം നൽകി. യോഗം ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വയനാട്ടിലേക്കുള്ള എല്ലാ ബദർ റോഡ് മാർഗങ്ങളും യു.ഡി.എഫ് സ്വാഗതം ചെയ്യുന്നതായി അഡ്വ. റ്റി സിദ്ദിഖ് എം.എൽ.എ അറിയിച്ചു.
ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണെന്നും സർക്കാർ അലംഭാവം അവസാനിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സി കെ കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, യു.ഡി.എഫ് ചെയർമാൻ കെ ബാലനാരായണൻ, യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, ബാബു പൈക്കാട്ടിൽ, പി.സി ഹബീബ് തമ്പി, ജോബി ഇലന്തൂർ, ബോസ് ജേക്കബ്, വിൻസന്റ് വടക്കേമുറിയിൽ, സണ്ണി കാപ്പാട്ട്മല, സജി നിരവത്ത്, ബാബു പട്ടരാട്ട് തുടങ്ങിയവർ സംസാരിച്ചു.