Kodanchery

ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുപ്പായക്കോട് പാരിഷ് കമ്മിറ്റി

കോടഞ്ചേരി: കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിന്റെ സമീപന റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും റോഡിന്റെ പാർശ്വഭിത്തികൾ എത്രയും വേഗം പുനർ നിർമിക്കണമെന്നും കുപ്പായക്കോട് സെന്റ് ജോസഫ്സ് ഇടവക പാരിഷ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതം നിലച്ചെന്നുമാത്രമല്ല, തകർന്ന റോഡിലൂടെ കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

അറ്റകുറ്റപ്പണി നീളുന്ന പക്ഷം ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഇടവക വികാരി ഫാ.ജെയിംസ് കുഴിമറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ്‌ ചെമ്മാമ്പള്ളി, വിനോദ് കിഴക്കയിൽ, ഫ്രാൻസിസ് ഒറവുങ്കര, സാൽവിൻ തോട്ടുമാരിക്കൽ, രാജു ചൊള്ളാമഠം, ഷൈല പടപ്പനാനി, ബിജിമോൾ ബിനു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button