Thiruvambady

സുഭിക്ഷം പഞ്ചായത്തുതല കമ്മറ്റി രൂപീകരിച്ചു

തിരുവമ്പാടി: സംസ്ഥാന ഗവൺമെന്റ് ഭക്ഷ്യ സുരക്ഷിതത്വം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന സുഭിക്ഷം പ്രോജക്ടിന്റെ പഞ്ചായത്തുതല കമ്മറ്റി രൂപീകരിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ തരിശുനിലങ്ങൾ കണ്ടെത്തി സ്ഥലത്തിനനുയോജ്യമായ ക്യഷി ആരംഭിക്കുന്നതിനും സ്വയാശ്രയ സംഘങ്ങൾ രൂപീകരിച്ചു കൊണ്ട് അതിന്റെ പരിപോഷണം ഉറപ്പുവരുത്തുകയും പഞ്ചായത്തിനാവശ്യമുള്ള ഭക്ഷ്യോൽപന്നങ്ങൾ ഇവിടെതന്നെ ഉൽപാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ക്ഷീരമേഖലയും, മുട്ടകോഴി പരിപാലനവും, ശുദ്ധജല മത്സ്യകൃഷിയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

കർഷകരുടെ ചെറുസംഘങ്ങൾ രൂപീകരിച്ച് അവർക്കാവശ്യമായ സാമ്പത്തിക സഹായവും നടീൽ വസ്തുകളും തൊഴിലുറപ്പ് സഹായവും എല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നെൽക്യഷി, കിഴങ്ങുവർഗ്ഗങ്ങൾ, സുഗന്ധവ്യജ്ഞനവിളകൾ, പച്ചക്കറി മുതലായവയെല്ലാം ഇതിന്റെ ഭാഗമാണ്. കർഷക സ്വയാശ്രയ സംഘങ്ങളുടെ പഞ്ചായത്തുതല ക്ലസ്റ്ററുകൾ രൂപീകരിച്ച്, സഹകരണ ബാങ്കുകളുടെ നേത്യത്വത്തിൽ ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യംഒരുക്കും. ഓൺലൈൻ മാർക്കറ്റിങ്ങും പ്രോത്സാസാഹിപ്പിക്കും. പഞ്ചായത്തുതല ക്ലസ്റ്ററുകളുടെ നേത്യത്വത്തിൽ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകണ്ടെത്തും.

ആധുനിക ക്യഷിരീതിയായ പോളിഹൗസ് ക്യഷിയും, അക്വാപോണിക്സ് ക്യഷി രീതിയിലും സ്വയാശ്രയ സംഘങ്ങൾക്ക് പരിശീലനം നൽകും.
പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ചെയർമാനും, ക്യഷി ഓഫിസർ കൺവീനറായും, പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർമാർ, കർഷക പ്രതിനിധികൾ, ബാങ്ക്പ്രസിഡന്റ്, CDS ചെയർപേഴ്സൺ തുടങ്ങിയവർ ഉൾപ്പെടുന്ന പഞ്ചായത്ത്തല കമ്മറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, ക്യഷി ഓഫീസർ രാജശ്രീ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, ടോമി കൊന്നക്കൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, വിവിധ ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button