Mukkam

മുക്കം സബ് ജില്ല കലോത്സവം; ഓവറോൾ ചാമ്പ്യൻമാരായി കൊടിയത്തൂർ പി.ടി.എം സ്കൂൾ

മുക്കം: 4 ദിവസങ്ങളിലായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുക്കം ഉപജില്ലാ കലോത്സവത്തിന് സമാപനം കുറിച്ചു. കലോത്സവത്തിൽ കൊടിയത്തുർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. എൽ.പി വിഭാഗത്തിൽ 63 വീതം പോയിന്റുകൾ നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ, മണാശേരി ഗവ: യുപി സ്കൂൾ, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, പുല്ലൂരാംപാറ സെന്റർ ജോസഫ്സ് യു.പി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

യു.പി വിഭാഗത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ 78 പോയിന്റ് നേടി ഒന്നാം സ്ഥാനവും തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ എന്നിവർ 76 വീതം പോയിന്റുകൾ നേടി രണ്ടാം സ്ഥാനവും കൊടിയത്തുർ പി.ടി.എം ഹയർ സെക്കൻ ഡറി സ്കൂൾ 75 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും
കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 236 പോയിന്റ് നേടി കൊടിയത്തുർ പി.ടി.എം സ്കൂൾ ഒന്നാം സ്ഥാനവും 207 പോയിന്റുകൾ നേടി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 192 പോയിൻ്റുകൾ നേടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 246 പോയിന്റ് നേടി ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 242 പോയിന്റ് നേടി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 216 പോയിന്റുകൾ നേടി കൊടിയത്തൂർ പി.ടി.എം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 45 പോയിന്റ് നേടി മുക്കം എം.എം.ഒ എ.പി സ്കൂളും യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ 65, 95 പോയിന്റു നേടി കൊടിയത്തൂർ പി.ടി.എം സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സംസ്കൃത വിഭാഗത്തിൽ 86 പോയിന്റുകൾ വീതം നേടി തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി, മണാശേരി ഗവ: യു.പി, മുത്താലം വിവേകാനന്ദ സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.റോയ് തേക്കുംകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കുടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബിജു എണ്ണാർമണ്ണിൽ, എ.ഇ.ഒ ടി ദീപ്തി, റോസിലി ജോസ്, സജി ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button