Mukkam
ക്യാമ്പസസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചരണാർത്ഥം മുക്കത്ത് വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു
മുക്കം: കോഴിക്കോട് കളക്ടറേറ്റിന്റെ പദ്ധതിയായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വി.കെ.എച്ച്.എം.ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് പ്രചരണ റാലി നടത്തി.
കോളേജിൽ നിന്ന് ആരംഭിച്ച റാലി മുക്കം ടൗൺ ചുറ്റി എം.എം.ഒ ഗെയ്റ്റിനു മുന്നിൽ സമാപിച്ചു. സ്റ്റാഫ് കോർഡിനേറ്റർമാരായ രേഷ്മ കെ.പി, നയന, അദ്ധ്യാപകരായ അജിത, സീന, പ്രഭ, സാനി, അമീൻ ഒ, റാഷിദ് ചെറുവാടി തുടങ്ങിയവർ നേതത്വം നൽകി.